CURRENT AFFARIS 2024-SURE QUESTIONS AND ANSWERS 2024

Share
CURRENT AFFARIS 2024
1.2024 ഓഗസ്റ്റിൽ ജപ്പാനിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഏത് ?
ഷാൻ ഷാൻ
2.ദേശീയ വിദ്യാഭ്യാസ നയ പ്രകാരം രാജ്യത്ത് ആദ്യ വിദേശ സർവകലാശാല ക്യാമ്പസ് സ്ഥാപിതമാകുന്നത്
ഗുരുഗ്രാം
3.അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം എന്നാണ് ?
ഓഗസ്റ്റ് 30
4.പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ ഭാരോദ്വഹന താരം ആരാണ് ?
മീരാഭായ് ചാനു
5.2024 -ലെ വയലാർ അവാർഡ് ജേതാവ് ആരാണ് ?
അശോകൻ ചരുവിൽ
6.2024 വയലാർ അവാർഡ് ലഭിച്ച കൃതി ഏതാണ് ?
കാട്ടൂർ കടവ് എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത് .
7.കേരളത്തിലെ ആദ്യ പക്ഷി പഠന കേന്ദ്രം നിലവിൽ വരുന്ന ജില്ല?
കോട്ടയം
8.സംസ്ഥാന ക്ഷേത്രകല അക്കാദമിയുടെ 2024 -ലെ ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് അർഹയായത്?
കെ .എസ് .ചിത്ര
9.കേരളത്തിലെ ആദ്യ മൃഗ ശ്മശാനം നിലവിൽ വരുന്നത്?
തൃശ്ശൂർ
10.മെഥനോളില്‍ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുതി നിലയം നിലവിൽ വരുന്നത്?
കായംകുളം
11.ഓസ്ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരൻ?
ജിൻസൺ ആൻറ്റോ ചാൾസ് (കോട്ടയം)
12.2026 ഏഷ്യൻ ഗെയിംസിൽ പ്രദർശന മത്സരമായി ഉൾപ്പെടുത്തിയത് ?
യോഗ
13.2024- ലെ കോമൺ വെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് വേദി?
ശ്രീലങ്ക
14.54 -മത് ജി എസ് ടി കൗൺസിൽ മീറ്റിംഗ് വേദി?
നൂഡൽഹി
15.ഇറാൻ വിക്ഷേപിച്ച ഗവേഷണ ആവശ്യങ്ങൾക്കായുള്ള കൃത്രിമ ഉപഗ്രഹം?
ചമ്രാൻ 1
16.പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക
17.സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ സജ്ജമാക്കിയ കോൾ സെന്റർ?
സഹജ
18.2026 ഏഷ്യൻ ഗെയിംസ് വേദി എവിടെ വെച്ച് ?
ജപ്പാൻ
19.അമീബിക് മസ്തിഷ്കജ്വരത്തിന് എതിരെ ഇന്ത്യയിൽ ആദ്യമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുന്ന സംസ്ഥാനം?
കേരളം
20.2024 പാരീസ് പാരാലിമ്പിക്സിൽ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ആദ്യ വെങ്കലമെഡൽ നേടി ചരിത്ര സൃഷ്ടിച്ച ഇന്ത്യൻ കായിക താരം?
പ്രീതി പാൽ
21.ഇന്ത്യയിലെ ഏറ്റവും വലിയ ഏയ്റോ ലോഞ്ച് നിലവിൽ വരുന്നത്?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
22.നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് ?
ബി ശ്രീനിവാസൻ
23.2024 ഓഗസ്റ്റിൽ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണറായി നിയമിതനായത്?
ഡോ. പി.ടി ബാബുരാജ്
24.അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ വേദി?
കൊച്ചി
25.വയനാട്ടിലെ ആദിവാസികളുടെ ജീവിതവും ദുരിതങ്ങളും പ്രമേയമാക്കി ഷീല ടോമി എഴുതിയ നോവൽ?
വല്ലി
26.അടുത്തിടെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് (X) നു നിരോധനം ഏർപ്പെടുത്തിയ ലാറ്റിനമേരിക്കൻ രാജ്യം?
ബ്രസീൽ
27.ഉരുൾപൊട്ടൽ മുന്നറിയിപ്പ് ലഭിക്കുന്നതിനായി കേരള സർവകലാശാല വികസിപ്പിക്കുന്ന ആപ്പ്?
സ്ലിപ് -കെ
28.റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ ആരാണ് ?
സതീഷ് കുമാർ
29.സുപ്രീംകോടതിയുടെ പുതിയ പതാക രൂപകൽപ്പന ചെയ്തത് ഏത് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി
30.2024 ആഗസ്റ്റ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച ചലച്ചിത്ര സംവിധായകൻ?
രഞ്ജിത്ത്
31.കേന്ദ്രസർക്കാർ പദ്ധതി പ്രകാരം റേഷൻ കടകൾക്ക് നൽകുന്ന പുതിയ പേര്?
ജൻ പോഷൺ കേന്ദ്രം
32.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭാഗ്യ കുറി അവതരിപ്പിച്ച സംസ്ഥാനം?
മേഘാലയ
33.2024 ഒക്ടോബർ പുറത്തിറങ്ങുന്ന WITNESS ഏതു കായിക താരത്തിന്റെ ആത്മകഥ?
സാക്ഷി മാലിക്
34.ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റിവ് ദേശീയോദ്യാനമാകുന്ന കേരളത്തിലെ ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം
35.ലോക ഓസോൺദിനം ?
സെപ്റ്റംബർ 16
36.കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ‘ഒര രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ എന്ന പദ്ധതി പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ?
രാംനാഥ് കോവിന്ദ്
37.പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി
38.2024 സെപ്റ്റംബറിൽ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി?
സീതാറാം യെച്ചൂരി
39.ഇന്ത്യയിലെ ഏതു നഗരത്തിലാണ് ഗൂഗിളിന്റെ എ ഐ ലാബ് നിലവിൽ വരുന്നത്?
ചെന്നൈ
40.2025 ഏപ്രിൽ നിലവിൽ വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ പദ്ധതി?
ഏകീകൃത പെൻഷൻ പദ്ധതി
(Unified Pension Scheme)