Gandhi Quiz - ഗാന്ധി ക്വിസ് 2
Share
ഗാന്ധി ക്വിസ് 2024
1.ഗാന്ധിജി ജനിച്ചതെന്ന് ?
1869 ഒക്ടോബർ 2
2.ഗാന്ധിജിയുടെ മാതാപിതാക്കൾ ആരെല്ലാം ?
മാതാവ് - പുത്തലി ഭായി ,പിതാവ് - കരംചന്ദ് ഗാന്ധി
3.ഗാന്ധിജിയുടെ മക്കൾ ആരെല്ലാം ?
ഹരിലാൽ മണിലാൽ രാമദാസ് ദേവദാസ്
4.ഗാന്ധിജി ജനിച്ചത് എവിടെ ?
ഗുജറാത്തിലെ പോർബന്തറിൽ
5.ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ
കീർത്തി മന്ദിർ
6.മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് എപ്പോഴാണ് ഇന്ത്യയിലേക്ക് മടങ്ങിയത്?
1915
7.മഹാത്മാഗാന്ധി ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടുക
8.1930-ൽ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ എന്താണ് സംഭവിച്ചത്?
ദണ്ഡി മാർച്ച് (ഉപ്പ് മാർച്ച്)
9.വിവാഹം നടക്കുമ്പോൾ ഗാന്ധിജിയുടെ വയസ്?
പതിമൂന്ന്
10.ഗാന്ധിജിയുടെ പത്നി?
കസ്തൂർബ
11.ഗാന്ധിജി മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച വർഷം?
1887
12.ഗാന്ധിജി സർവോദയ എന്ന പേരിൽ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകം?
ജോൺ റസ്കിൻ രചിച്ച അൺടു ദി ലാസ്റ്റ്
13.ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചത് എവിടെ?
ജോഹനാസ്ബർഗിൽ
14.ഗാന്ധിജി ഫിനിക്‌സ് സെറ്റ്‌ലേമെൻറ് സ്ഥാപിച്ചത് എവിടെ ?
ഡെർബിനിൽ
15.ദണ്ഡിയാത്രയ്ക് തുടക്കം കുറിച്ചത് എന്നാണ് ?
1930 മാർച്ച് 12
16.ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് എത്തിയത് എന്നാണ് ?
1930 ഏപ്രിൽ 30
17.ഗാന്ധിജി എത്ര തവണ പ്രസിഡൻ്റ് ആയിട്ടുണ്ട്?
ഒരു തവണ
18.ഗാന്ധിജിയെ 'മഹാത്മാ' എന്ന് വിളിച്ചത് ആരാണ്?
രവീന്ദ്ര നാഥ് ടാഗോർ
19.ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജൻ "വൈഷ്ണവ് ജാന തോ തേനേ കഹിയേ" എഴുതിയത് ആരാണ്?
നരസിംഹ മേത്ത
20.ഗാന്ധിജിയെ അദ്ദേഹത്തിൻ്റെ നാട്ടുകാർ സ്നേഹപൂർവ്വം വിളിക്കുന്നത് ഏത് പേരിലാണ്?
ബാപ്പു
21.ഗാന്ധി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെയാണ്?
അഹമ്മദാബാദ്
22.മഹാത്മാഗാന്ധി എത്ര തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു?
5 തവണ
23.ഗാന്ധിജിക്ക് 'മഹാത്മാ' എന്ന പദവി ലഭിച്ചത് ഏത് വർഷമാണ്?
1915
24. ക്വിറ്റ് ഇന്ത്യാ സമരത്തിനായി ഗാന്ധിജിയെ തടങ്കലിൽ വച്ചത് എവിടെയാണ്?
ആഗാഖാൻ പാലസ് ജയിൽ
25.മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചത് ആരാണ്?
മഹാദേവ് ദേശായി
26.1948 ജനുവരി 13-ന് ഗാന്ധിജി അവസാനമായി ഉപവാസം അനുഷ്ഠിച്ചത് ഏത് സ്ഥലത്താണ്?
ഡൽഹി
27.ഏത് തീയതിയിലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്
1915 ജനുവരി 9
28.എപ്പോഴാണ് ചൗരി-ചൗര സംഭവം നടന്നത്?
1922 ഫെബ്രുവരി 4
29.'ഗോ ബാക്ക് സൈമൺ' എന്ന മുദ്രാവാക്യം നൽകിയത് എപ്പോഴാണ്?
1928 ഫെബ്രുവരി 3
30.ഗാന്ധിജി എപ്പോഴാണ് നെയ്തിനായി ചർക്ക ഉപയോഗിക്കാൻ തുടങ്ങിയത്?
1930
31.ഗാന്ധിജി എപ്പോഴാണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്?
1920
32.ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം ?
1917 ഏപ്രിൽ 10
33.മഹാത്മാഗാന്ധി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനത്തിൻ്റെ പേര്?
ബെൽഗാം കോൺഗ്രസ് സമ്മേളനം 1924
34. ഗാന്ധിജിയുടെ ചരമദിനം എന്തായിട്ടാണ് ആചരിക്കുന്നത്?
രക്തസാക്ഷി ദിനം
35.കുട്ടിക്കാലത്ത് ഗാന്ധിജിയെ സ്വാധീനിച്ച നാടകങ്ങൾ?
ശ്രാവണ പിതൃഭക്തി, ഹരിചന്ദ്ര
36.ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഭക്തി സാഹിത്യത്തിലെ മികച്ച ഗ്രന്ഥമേത്?
തുളസീദാസരാമായണം
37.ഗാന്ധിജി ഓൾ ഇന്ത്യ ഹോം റൂൾ ലീഗിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വർഷം?
1920
38.ഗാന്ധിജിയെ നിയമപഠനത്തിനു വേണ്ടി ഇംഗ്ലണ്ടിലേക്ക് അയക്കാൻ ഉപദേശിച്ച കുടുംബസുഹൃത്ത് ആരായിരുന്നു?
മാവ് ജിദവേ (ജോഷിജി)
39.ആരാണ് ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?
ആങ്സാൻ സുചി
40.ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഏത് കമ്പനിക്കു നിയമ സേവനം നൽകാൻ ആണ് പോയത്?
ദാദാ അബ്ദുള്ള ആന്റ് കമ്പനി
41.ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ രൂപം കൊടുത്ത സംഘടന ഏത്?
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്
42.ഗാന്ധിജി കോൺഗ്രസിൽ നിന്നും രാജി വെച്ചത് ഏതു വർഷം?
1934
43.ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
ഇന്ത്യൻ ഒപ്പീനിയൻ
44.ഗാന്ധിജിയുടെ ആത്മീയ ഗുരു ആര്?
ലിയോ ടോൾസ്റ്റോയി
45.ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവാര് ?
ഗോപാല കൃഷ്ണ ഗോഖലെ
46.ഗാന്ധിജിക്ക് നിരീശ്വരത്വത്തിൽ അല്പം ആഭിമുഖ്യം തോന്നാൻ ഇടയാക്കിയ ഗ്രന്ഥം ഏത്?
മനുസ്മൃതി
47.ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി തിരികെ കൊടുത്ത ബഹുമതി ഏത്?
കൈസർ ഇ ഹിന്ദ്
48.ഗാന്ധിജിയുടെ ദണ്ഡി യാത്രയിൽ എത്ര അനുയായികൾ ഉണ്ടായിരുന്നു?
78
49.ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ എന്നറിയപ്പെടുന്നത് ആരൊക്കെയാണ്?
മീര ബഹൻ, സരള ബെൻ
50.ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി ആര്?
കെ പി ആർ ഗോപാലൻ
51.‘അത് എന്റെ അമ്മയാണ്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ഭഗവത് ഗീത
52.ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്?
രണ്ടാമത് വട്ടമേശസമ്മേളനം
53.എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥ ഏത് ഭാഷയിലാണ് രചിച്ചത്?
ഗുജറാത്തി
54.ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് ആര്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
55.ഗാന്ധിജിയുടെ ഘാതകൻ ആര്?
നാഥുറാം വിനായക് ഗോഡ്സെ
56.ഗാന്ധിജി അവസാനമായി ഉച്ചരിച്ച വാക്ക് ഏതാണ്?
ഹേ റാം
57.ഗാന്ധിജിയെ ഏറ്റവും ആകർഷിച്ച ലിയോ ടോൾസ്റ്റോയിയുടെ പുസ്തകം ഏതായിരുന്നു?
The Kingdom of God Is Within You
58.‘അഴുക്കുചാൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പുസ്തകം ഏത്?
മദർ ഇന്ത്യ
59.കസ്തൂർബാ ഗാന്ധി മരിച്ചത് ഏത് വർഷം?
1944 ഫെബ്രുവരി 22
60.കസ്തൂർബാഗാന്ധി മരിച്ചത് എത്രാമത്തെ വയസ്സിലാണ്?
72 മത്തെ വയസ്സിൽ
61.കസ്തൂർബാ ഗാന്ധിയുടെ സമാധി എവിടെ സ്ഥിതിചെയ്യുന്നു?
പൂനയിൽ
62.ഗാന്ധിജിയുടെ മനോരാജ്യം?
രാമരാജ്യം
63.ഗാന്ധിജിയെ സോക്രട്ടീസിനോട് സാമ്യപ്പെടുത്തിയ ഗാന്ധിജിയുടെ സന്തതസഹചാരി ആര്?
ജവഹർലാൽ നെഹ്റു
64.ഗാന്ധിജിയിൽ ക്രിസ്തുവിനെ ദർശിച്ച നോവലിസ്റ്റ് ആര്?
റോമൻ റോളണ്ട്
65.ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹ ചരിത്രത്തിന്റെ മുഖ്യഭാഗങ്ങൾ ഗാന്ധിജി എഴുതിയത് എവിടെ വച്ചാണ്?
യർവാദാ ജയിലിൽ വച്ച്
66.ടോൾസ്റ്റോയ് ഫാമിൽ ഗാന്ധിജിയോടൊത്ത് കഴിഞ്ഞ വെള്ളക്കാരൻ?
മി. കല്ലൻ ബാക്ക്
67.ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചത് ഏത് ട്രസ്റ് ആണ് ?
നവജീവൻ ട്രസ്റ്റ് – അഹമ്മദാബാദ്
68.ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്നത് ?
1906- ൽ ദക്ഷിണാഫ്രിക്കയിൽ
69.ഗാന്ധിജിയുടെ കേരളസന്ദർശനവേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത?
കൗമുദി ടീച്ചർ
70.രാഷ്ടീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പ്രതം?
യംഗ് ഇന്ത്യ
71.‘ഗാന്ധിജിയും ഗോഡ്സെയും’ എന്ന കവിതാ ആരുടെതാണ്?
എൻ. വി. കൃഷ്ണവാര്യർ
72.‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് ?
വിൻസ്റ്റൺ ചർച്ചിൽ
73.നിരവധി ഓസ്കാർ അവാർഡുകൾക്ക് അർഹമായ ഗാന്ധി സിനിമ സംവിധാനം ചെയ്ത് ആര്?
റിച്ചാർഡ് ആറ്റൻബറോ
74.ഗാന്ധിജിയുടെ ആദ്യ ജയിൽവാസം?
1908ൽ ജോഹന്നാസ് ബർഗ് (ദക്ഷിണാഫിക്ക)
75.ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രധാനമായത്?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
76.അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജിക്ക് വായിക്കാൻ കൊടുത്തത് ആര്?
ഹെൻറി പോളക്
77.വിരൂപമെങ്കിലും പ്രിയജനകം ഗാന്ധിജിയുടെ രൂപത്തെ ആരാണ് ഇങ്ങനെ വർണിച്ചത്?
റോമൻ റോളണ്ട് (നോവലിസ്റ്റ്)
78.എത്ര സൈനികർ ചേർന്നാണ് ഗാന്ധിജിയുടെ ശവശരീരം സൈനിക വാഹനം വഹിച്ചു കൊണ്ടുപോയത്?
200
79.ഗാന്ധിജിയുടെ ശവസംസ്കാര ഘോഷയാത്രയിൽ ഏകദേശം എത്ര ജനങ്ങൾ പങ്കെടുത്തു?
15 ലക്ഷം
80.ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുറത്തിറങ്ങിയ വർഷം?
1927
81.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?
1920
82.ഗാന്ധിജി അന്തരിച്ചത് എന്നാണ് ?
1948 ജനുവരി 30