സ്വാതന്ത്ര്യദിന ക്വിസ് 2024 - Independence Day Quiz 2024

സ്വാതന്ത്ര്യദിന ക്വിസ് 2024

1.ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ വച്ച് ?

ഉത്തർപ്രദേശിലെ മീററ്റിൽ 

2.ഒന്നാം സ്വാതന്ത്ര്യ സമരം നടന്നത് എപ്പോൾ ?

1857 മെയ് 10

3.1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര് ?

മംഗൾ പാണ്ഡെ

4.1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ?

ഖുദിറാം ബോസ്

5.1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ വിളിച്ച് പേര് ?

ശിപായി ലഹള

6.78-ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ തീം എന്താണ്?

വികസിത ഭാരതം

7.ദേശീയ പതാകയുടെ അനുപാതം എത്ര ?

പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം

8.ഇന്ത്യ എത്ര വർഷം ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു?

 200 വർഷം

9.സ്വാതന്ത്ര്യ ദിനത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ ത്രിവർണ പതാക ഉയർത്തുന്നത് എവിടെ വെച്ച്  ?

ചെങ്കോട്ട

10.സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?

രാജഗോപാലാചാരി

11.ആറ്റിങ്ങൽ കലാപം നടന്നത് എന്ന്?

1721 ഏപ്രിൽ 15ന്

12.ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം” 1941 ജനുവരി 15- ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ?

ജവഹർലാൽ നെഹ്റു 

13.ക്വിറ്റ് ഇന്ത്യ, സൈമൺ ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവ്?

യൂസഫ് മെഹ്റലി

14.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?

എ. ഒ.ഹ്യുo

15.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി?

സി. ശങ്കരൻ നായർ

16.ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീഗുരു ആരാണ്?

എം.ജി .റാനഡെ

17.സ്വാതന്ത്രം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടക്കുക തന്നെ ചെയും ആരുടെ വാക്കുകൾ ?

ബാലഗംഗാധര തിലക്

18.“രാഷ്ട്രീയ സ്വാതന്ത്ര്യം യാചിച്ചു നേടേണ്ടത് അല്ല. സമരം ചെയതു നേടേണ്ടതാണ്” എന്ന് പറഞ്ഞ നേതാവ് ആര്?

ബാലഗംഗാധര തിലക്

19.ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?

ജവഹർലാൽ നെഹറു

20.ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?

ഗോപാലകൃഷ്ണ ഗോഖലെ

21.ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം എന്നാണ് ?

1919 ഏപ്രിൽ 13

22.ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറൽ ആര്?

ജനറൽ ഡയർ

23.ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്?

ഉദ്ദം സിങ് 

24.ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതുവേദി അറിയപ്പെടുന്നത്?

കോമൺവെൽത്ത്

25.‘സിക്കിം ഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?

ത്രിലോജൻ പൊഖ്റേൽ

26.ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചതെന്ന്?

1930 മാർച്ച് 12

27.ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടത്തിയത്  തൻ്റെ എത്രാമത്തെ വയസ്സിൽ ആയിരുന്നു?

61 മത്തെ വയസ്സിൽ

28.നാഷണൽ ഹൊറാൾഡ് എന്ന പത്രം സ്ഥാപിച്ചതാര്?

ജവഹർലാൽ നെഹ്റു

29.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

ജെ ബി കൃപലാനി

30.സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?

168 ദിവസം

31.ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?

സ്വാമി വിവേകാനന്ദൻ

32.ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?

ഭഗത് സിംഗ്

33.സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ ആര്?

ശ്യാം ശരൺ 

34.വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മലബാർ കലാപം

35.ഇന്ത്യയുടെ ദേശീയഗാനം ഏത്?

ജനഗണമന

36.ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്?

രവീന്ദ്രനാഥ ടാഗോർ

37.ഇന്ത്യയുടെ ദേശീയഗീതം ഏത്?

വന്ദേമാതരം

38.ഇന്ത്യയുടെദേശീയ ഗീതം രചിച്ചതാര്?

ബങ്കിം ചന്ദ്ര ചാറ്റർജി

39.‘ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ?

ഝാൻസി റാണി

40.ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?

അരവിന്ദ ഘോഷ്

41.‘ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് ‘എന്ന പുസ്തകം ആരുടേതാണ്?

വി. ഡി. സവർക്കർ

42.മലബാർ കലാപം നടന്ന വർഷം?

1921

43.ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ച താര്?

രവീന്ദ്രനാഥ ടാഗോർ

44.ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര്?

കഴ്സൺ പ്രഭു

45.ഏത് സ്വാതന്ത്രസമര സേനാനിയുടെ നിരോധനത്തെക്കുറിച്ച് അന്വേഷിക്കാനാണ് മുഖർജി കമ്മീഷൻ നിയോഗിച്ചത്?

സുഭാഷ് ചന്ദ്ര ബോസ്

46.സമ്പൂർണ്ണ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?

ജയപ്രകാശ് നാരായണൻ

47.ഗാന്ധിജിയുടെ ഇടപെടലിലൂടെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയൻ ആര്?

കെ പി ആർ ഗോപാലൻ

48.കേരളത്തിലെ ഉപ്പ് സത്യാഗ്രഹം ഗാനം ഏത്?

വരിക വരിക സഹജരെ

49.വരിക വരിക സഹജരേ ഗാനം രചിച്ചത് ആര്  ?

അംശി നാരായണൻ പിള്ള

50.പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്?

സർദാർ കെ എം പണിക്കർ

51.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?

പ്രീതിലതാ വഡേദാർ

52.പഠിക്കൂ, പോരാടു’ സംഘടിക്കു’ ആരുടെ വാക്കുകൾ ?

ഡോ.ബി. ആർ .അംബേദ്കർ

53.ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു ?

കൊൽക്കത്ത

54.മൗലാനാ അബ്ദുൽ കലാം സ്ഥാപിച്ച പത്രം ഏത്?

അൽ – ഹിലാൽ

55.ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് എന്ന്?

1931 മാർച്ച് 23

56.“എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്” ഇത് ആരുടെ വാക്കുകൾ?

ഗാന്ധിജി

57.കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്?

ഈസ്റ്റിന്ത്യാ കമ്പനി

58.ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്?

പിംഗലി വെങ്കയ്യ

59.ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

1950 ജനുവരി 26

60.ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് എന്നാണ് ?

1949 നവംബർ  26

61.ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏതു കേസിലായിരുന്നു?

ലാഹോർ ഗൂഢാലോചന കേസ്

62.വാസ്കോഡഗാമ കപ്പലിറങ്ങിയത് എവിടെ ആയിരുന്നു ?

കോഴിക്കോട് കാപ്പാട് തീർത്ത് 

63.‘ഇന്ത്യ വിൻസ് ഫ്രീഡം’ ആരുടെ ആത്മകഥയാണ്?

മൗലാന അബ്ദുൽ കലാം ആസാദ്

64.സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?

മുഹമ്മദ് ഇഖ്ബാൽ

65.ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ബാലഗംഗാധര തിലക്

66.കയ്യൂർ സമരത്തെ ആസ്പദമാക്കി ‘ചിരസ്മരണ’ എന്ന നോവൽ രചിച്ചത് ആര്?

നിരജ്ഞന

67.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മുസ്ലിം?

ബദറുദ്ദീൻ ത്യാബ്ജി

68.ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആര്?

ദാദാഭായ് നവറോജി

69.ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതുവേദി അറിയപ്പെടുന്നത്?

കോമൺവെൽത്ത്

70.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏത്?

1885 ഡിസംബർ 25

71.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യ വനിത ആരാണ്?

ആനി ബസന്റ്

72.ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത്?

പ്ലാസി യുദ്ധം (1757)

73.ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര്?

റോബർട്ട് ക്ലൈവ്

74.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ?

ബോംബെ (ഗോകുൽദാസ് തേജ്പാൽ ഗ്രൗണ്ട്)

75.വാഗൺ ട്രാജഡി ദുരന്തം നടന്ന റെയിൽവേ ലൈൻ ഏത്?

തിരൂർ – താനൂർ

76.വാഗൺ ട്രാജഡി നടന്ന വർഷം  എന്നാണ്  ?

1921 നവംബർ 10

77.ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്?

മൗണ്ട് ബാറ്റൺ പ്രഭു

78.ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്?

കാനിങ് പ്രഭു

79.മഹാത്മജിയുടെ ആത്മകഥ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

മഹാദേവ ദേശായി

80.ഇന്ത്യ – പാകിസ്ഥാൻ അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു?

റാഡ്ക്ലിഫ് രേഖ

81.ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ചത് ആര്?

ഇർവിൻ പ്രഭു

82.മംഗൽ പാണ്ഡേയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം ഏത്?

മംഗൽപാണ്ഡെ ദ റൈസിംഗ്

83.ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആരാണ്?

ദാദാഭായി നവറോജി

84.ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽ നടന്ന പ്രധാന സംഭവം ഏത്?

കീഴരിയൂർ ബോംബ് കേസ്

85.മെയ്ദിനം ആദ്യമായി ഇന്ത്യയിൽ ആഘോഷിച്ച വർഷം ഏത്?

1923

86.“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഈ വാക്കുകൾ ആരുടേതാണ്?

സുഭാഷ് ചന്ദ്ര ബോസ്

87.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ രണ്ടാമത്തെ വിദേശ വനിത?

നെല്ലി സെൻഗുപ്ത (പ്രസിഡണ്ടായ ഒന്നാമത്തെ വിദേശി വനിതാ ആനി ബസെന്റ് )

88.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആദ്യ ഇന്ത്യക്കാരി  ?

സരോജിനി നായിഡു 

89.ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്ത വിദേശി ആര്?

ഹെർബർട്ട് ബേക്കർ

90.ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഡൽഹൗസി പ്രഭു

91.തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തി ആര്?

സുഭാഷ് ചന്ദ്ര ബോസ്

92.സതി നിർത്തലാക്കിയ ബ്രിട്ടീഷ് ഗവർണർ ആര്?

വില്യം ബെനഡിക്ട് പ്രഭു

93.അലി സഹോദരന്മാർ എന്നറിയപ്പെട്ടിരുന്ന ദേശീയ നേതാക്കൾ  ?

മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി

94.The Indian Struggle’ എന്ന ഗ്രന്ഥം രചിച്ചത്

സുഭാഷ് ചന്ദ്രബോസ്

95.ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസ് അധ്യക്ഷനായ വർഷം?

1929ൽ ലാഹോർ സമ്മേളനം

96.ബ്രിട്ടീഷുകാരോട് പൊരുതി കേരളവർമ പഴശ്ശിരാജ വധിക്കപ്പെട്ട വർഷം ?

1805 നവംബർ 20

97.പാകിസ്താന്റെ രാഷ്ട്രപിതാവ് ?

മുഹമ്മദലി ജിന്ന

98.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ വൈസ്രോയി ?

മൗണ്ട് ബാറ്റൻ പ്രഭു

99.കുണ്ടറ വിളംബരം (1809) പ്രഖ്യാപിച്ചത്  ആരാണ്?

വേലുത്തമ്പി ദളവ

100.മൊൺടേഗു-ചെംസ് ഫോർഡ് ഭരണപരിഷ്കാരം നടപ്പാക്കിയ വർഷം ?

1919