ഹിരോഷിമ നാഗസാക്കി ക്വിസ് 2024 _ Hiroshima Nagasaki Day Quiz 2024

ഹിരോഷിമ നാഗസാക്കി ക്വിസ് 2024 _ Hiroshima Nagasaki Day Quiz 2024

1.രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ വർഷിച്ചത് എന്നാണ് ?

1945 ആഗസ്റ്റ് 6

2.രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ചത് എന്ന് ?

1945 ആഗസ്റ്റ് 9

3.നാഗസാക്കിയിൽ വർഷിച്ച അണു ബോംബിൻ്റെ പേര് എന്താണ് ?

ഫാറ്റ് മാൻ

4.ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ പേരെന്ത് ?

ലിറ്റിൽ ബോയ്

5.നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ?

ക്യാപ്റ്റൻ മേജർ സ്വീനി

6.ഹിരോഷിമയിൽ അണുബോംബ് വർഷിച്ച വിമാനം?

ബി-29 സൂപ്പർഫോർട്രസ്

7.അണുബോംബ് സ്ഫോടന സമയത്ത് അമേരിക്കയുടെ പ്രസിഡൻ്റ് ആരായിരുന്നു?

ഹാരി എസ്. ട്രൂമാൻ

8.ബോംബാക്രമണത്തിൻ്റെ ഫലമായി ഹിരോഷിമയിൽ തൽക്ഷണം എത്ര പേർ കൊല്ലപ്പെട്ടു?

140,000

9.ഹിരോഷിമയ്ക്ക് ശേഷം മൂന്ന് ദിവസത്തിന് ശേഷം അണുബോംബിട്ട മറ്റ് ഏത് ജാപ്പനീസ് നഗരം?

നാഗസാക്കി

10.ലിറ്റിൽ ബോയ് ബോംബിൽ ഉപയോഗിച്ച പ്രാഥമിക തരം യുറേനിയം ഏതാണ്?

യുറേനിയം-235

11.ലിറ്റിൽ ബോയ് ബോംബ് വിമാനത്തിൽ നിന്ന് പൊട്ടിത്തെറിക്കുന്ന സ്ഥലത്തേക്ക് വീഴാൻ എത്ര സമയമെടുത്തു?

43 സെക്കൻഡ്

12.രണ്ടാം ലോക മഹായുദ്ധം ഫലപ്രദമായി അവസാനിപ്പിച്ച് ജപ്പാൻ്റെ കീഴടങ്ങൽ പ്രഖ്യാപിച്ച ജാപ്പനീസ് ചക്രവർത്തി?

ഹിരോഹിതോ ചക്രവർത്തി

13.ഹിരോഷിമയിൽ ലിറ്റിൽ ബോയ് ബോംബ് വർഷിച്ച B-29 ബോംബറിൻ്റെ പേരെന്താണ്?

എനോള ഗേ

14..ജപ്പാനിൽ ആറ്റം ബോംബിടാൻ ഉത്തരവ് നൽകിയ അമേരിക്കൻ പ്രസിഡന്റ് ആരാണ് ?

ഹാരി എസ്. ട്രൂമാൻ

15.ജപ്പാന്റെ തലസ്ഥാനം ഏതാണ്  ?

ടോക്കിയോ

16.ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ ഭാരം ?

4400 കിലോഗ്രാം

17.ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം ?

4670 കിലോഗ്രാം

18.അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ച സമയം ?

രാവിലെ 8.15-ന്

19.അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ച സമയം ?

പകൽ 11.02ന്

20.ഏത് പദ്ധതി പ്രകാരമാണ് അമേരിക്ക ആറ്റം ബോംബുകൾ വികസിപ്പിച്ചെടുത്തത് ?

മാൻഹട്ടൻ പ്രൊജക്റ്റ്

21.ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം ?

ജപ്പാൻ

22.ഹിരോഷിമ നഗരത്തിന്റെ ഓദ്യോഗിക പുഷ്പം ഏതാണ് ?

ഒലിയാൻഡർ

23.ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻ്റ് ?

ബറാക് ഒബാമ

24.ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം ഏതാണ് ?

അമേരിക്ക

25.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന ഏത്?

ഐക്യരാഷ്ട്ര സംഘടന

26.രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും അവതരിപ്പിച്ച കൃതി?

ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ

27.ഹിരോഷിമ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

വിശാലമായ ദ്വീപ്

28.നാഗസാക്കി എന്ന വാക്കിന്റെ അർത്ഥം എന്താണ്?

Long Cape

29.ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

എഡ്വേർഡ് ടെല്ലർ

30.രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഭരണാധികാരി ആരായിരുന്നു?

ഹിരാ ഹിറ്റോ

31.രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനമായി കീഴടങ്ങിയ രാജ്യം ഏത്?

ജപ്പാൻ

32.ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?

ജപ്പാൻ

33.ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

രാജാ രാമണ്ണ

34.ഇന്ത്യൻ അണുശക്തിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ഹോമി ജെ ഭാഭ

35.യുദ്ധംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ലിയോ ടോൾസ്റ്റോയി

36.ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന് ‘ബുദ്ധൻചിരിക്കുന്നു’ എന്ന പേര് നൽകിയത് ആര്?

ഇന്ദിരാഗാന്ധി

37.1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം എന്തായിരുന്നു?

‘ബുദ്ധൻ ചിരിക്കുന്നു’

38.ഹിരോഷിമയിൽ അണുബോംബ് സ്ഫോടനത്തിന് ശേഷം ആദ്യമായി വിരിഞ്ഞ പുഷ്പം ഏത്?

ഒലിയാഡർ പുഷ്പം

39.ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?

ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം

40.ഹിരോഷിമ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് ഏത് ?

ഹോൻഷു ദീപുകൾ

41.നാഗസാക്കി ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ?

ക്യുഷു ദീപുകൾ

42.‘ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?

പ്രൊഫ. എസ് ശിവദാസ്

43.അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്?

ഹിബാക്കുഷ

44.അണുബോംബിന്റെ ആദ്യ പരീക്ഷണങ്ങൾ നടന്നപ്പോൾ റോബർട്ട് ഓപ്പൺ ഹൈമറിന്റെ മനസ്സിൽ വന്ന ഭഗവത്ഗീതയിൽ നിന്നുള്ള വരികൾ ഏത്?

‘ദിവി സൂര്യ സഹസ്രസ്യ’

45.‘ആറ്റം ബോംബിന്റെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്നത് ആരാണ്?

റോബർട്ട് ഓപ്പൺ ഹൈമർ

46.ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏതു രഹസ്യപേരിലാണ്?

ട്രിനിറ്റി (മാൻഹട്ടൻ പ്രൊജക്റ്റിന്റെ ഭാഗം)

47.ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?

1945 ജൂലൈ 16

48.ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി?

സഡാക്കോ സസക്കി

49.സഡാക്കോ സസക്കി മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്?

645

50.രണ്ടു ബോംബാക്രമണങ്ങളിൽ (ഹിരോഷിമയിലെയും നാഗസാക്കിയിലെയും) നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായി അറിയപ്പെടുന്ന ജപ്പാനീസ് മറൈൻ എൻജിനീയർ ?

സുറ്റോമു യമഗുച്ചി

51.ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം?

പഗ് വാഷ് 

52.ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?

മെക്സിക്കോയിലെ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)

53.നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്?

പ്ലൂട്ടോണിയം 239

54.ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്?

B-29 (ENOLA GAY)

55.ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു?

AIOI BRIDGE [ഹിരോഷിമ ]

56.മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ ആരായിരുന്നു?

റോബർട്ട് ഓപ്പൺ ഹൈമർ

57.‘Sadako and thousand paper cranes’ എന്ന പുസ്തകത്തിന്റെ രചയിതാവ്

Eleanor coerr 

58.‘ശാന്തിയുടെ നഗരം” എന്നറിയപ്പെടുന്നത്?

ഹിരോഷിമ

59.ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണം നടന്നത് എവിടെ വെച്ച്?

പൊക്രാൻ (രാജസ്ഥാൻ)

60.യുദ്ധവും സമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ലിയോ ടോൾസ്റ്റോയി