കേരള പിറവി ക്വിസ് 2024 / Kerala Piravi Quiz 2024 / November 1

കേരള പിറവി ക്വിസ് 2024

1.കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ് ?

1956 നവംബർ ഒന്നിന്

2.1956 നവംബർ ഒന്നിന് രൂപം കൊണ്ടാ 14 സംസ്ഥാനങ്ങൾ ഏറ്റവും ചെറുത് ഏത് ?

കേരളം

2.കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു ?

ഇഎംഎസ് നമ്പൂതിരിപ്പാട്

3.കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് ?

ആർ ശങ്കർ

4.കേരളത്തിലെ ആദ്യ ഗവർണർ ആര് ?

ബി രാമകൃഷ്ണ രാവും

5.കടൽ മാർഗം കേരളത്തിൽ എത്തിയ ആദ്യ യൂറോപ്യന്മാർ ആര് ?

വാസ്കോഡഗാമ

6.ഐക്യ കേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത് ?

എറണാകുളം

7.കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത് ?

കല്ലട

8. സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത് ?

കണ്ണൂർ 

9.കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത് ?

കോഴിക്കോട്

10.  വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി ഏത് ?

കബനി 

11.പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ഏത്

കാസർഗോഡ്

12.ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത് ?

കേരളം

13.കേരള ഗാനം രചിച്ചതാര് ?

ബോധേശ്വരൻ

14.കേരളത്തിന്റെ വിസ്തീർണ്ണം ?

38863ചക്കി മി

15.കേരള ഗ്രന്ഥശാല സംഘത്തിൻറെ സ്ഥാപകൻ ആര് ?

പി എൻ പണിക്കർ

16.കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം ഏത് ?

തൃശ്ശൂർ

17.കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ?

ജൂലൈ

18.കേരളത്തിൻറെ ഔദ്യോഗിക പക്ഷി ഏത് ?

മലമുഴക്കി വേഴാമ്പൽ

19.കേരളത്തിൻറെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

20.കേരളത്തിൻറെ ഔദ്യോഗിക വൃക്ഷം ഏത് ?

തെങ്ങ്

21.കേരള ഭാഷാ പ്രതിജ്ഞ എഴുതിയ വ്യക്തി ആര് ?

എം ടി വാസുദേവൻ നായർ

22.കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?

പാലക്കാട്

23.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?

ആലപ്പുഴ

24.കേരളത്തിലെ ആദ്യ ഡാം ഏത് ?

മുല്ലപ്പെരിയാർ

25.കേരള ഗാന്ധി എന്നറിയപ്പെടുന്നതാര് ?

കെ കേളപ്പൻ

26.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?

പെരിയാർ

27.പ്രസിദ്ധമായ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട തിരുവിതാംകൂർ ദിവാൻ ആര് ?

വേലുത്തമ്പി ദളവ

28.ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ കേരളത്തിലെ ജില്ല ഏത് ?

പത്തനംതിട്ട

29.വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ കേരളത്തിലെ മുൻസിപ്പാലിറ്റി ഏതാണ് ?

ഗുരുവായൂർ

30.എന്നാൽ വിസ്തീർണ്ണം ഏറ്റവും കൂടിയ കേരളത്തിലെ മുൻസിപ്പാലിറ്റി ഏത് ?

തൃപ്പൂണിത്തറ

31.കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണപ്രദേശം ഏത് ?

പോണ്ടിച്ചേരി

32.കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത് ?

ഏറനാട്

33.കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ഏത് ?

കുന്നത്തൂർ കൊല്ലം ജില്ല

34.സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം ഏത് ?

പാലിയം സത്യാഗ്രഹം

35.കേരളത്തിൻറെ ഔദ്യോഗിക മത്സ്യം ഏത് ?

കരിമീൻ

36.സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ഏത് ?

ഇടുക്കി

(ഏറ്റവും കൂടുതലുള്ളത് കണ്ണൂർ)

37.അവസാനമായി രൂപം കൊണ്ട കേരളത്തിലെ ജില്ല ഏത് ?

കാസർഗോഡ്

38.കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ഏത് ?

വയനാട്

39.കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല ഏത് ?

മലപ്പുറം

40.കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി ഏത് ?

മഞ്ചേശ്വരം പുഴ

41.കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?

തിരുവനന്തപുരം

42.കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ഏത് ?

ഇടുക്കി

43.മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്നത് ആര് ?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

44.ആധുനിക കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നതാര് ?

ശ്രീനാരായണഗുരു

45.കേരളത്തിൽ മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് എന്ന് ?

2013 മെയ് 23

46.കേരളത്തിൽ റെയിൽവേ റൂട്ട് ഇല്ലാത്ത ജില്ലകൾ ഏതൊക്കെ ?

ഇടുക്കി വയനാട് ജില്ലകൾ

47.കേരളത്തിൻറെ സാംസ്കാരിക ഗാനം ഏത് ?

ജയ ജയ കോമള കേരള ധരണി

48.കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ആരായിരുന്നു ?

ആർ ശങ്കരനാരായണൻ തമ്പി

49.കേരളത്തിൻറെ തനിക്ക് നൃത്തരൂപം ഏത് ?

മോഹിനിയാട്ടം

50.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ?

കണ്ണൂർ

51.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?

ശാസ്ത്രം കോട്ട കായൽ

52.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?

പള്ളിവാസൽ

53.കേരളത്തിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം ?

44 നദികൾ

54.കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതൊക്കെ ?

കബനി ഭവാനി പമ്പാർ

55.കേരളത്തിലെ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ഏത് ?

തിരുവനന്തപുരം

56.കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് നവംബർ ഒന്നിന് ആരംഭിച്ചിട്ടുള്ളത് ഏതാണ് സത്യാഗ്രഹം ?

ഗുരുവായൂർ സത്യാഗ്രഹം

1931 നവംബർ ഒന്നിന്


57.കേരളത്തിലെ ഏതു മുഖ്യമന്ത്രിയുടെ കാലത്താണ് കോഴിക്കോട് ജില്ല രൂപീകൃതമായത് ?

ഇഎംഎസ് നമ്പൂതിരിപ്പാട്

(1956ൽ)

58.കേരളത്തിൻറെ നെല്ലാറ എന്നറിയപ്പെടുന്ന ജില്ല ഏതാണ് ?

പാലക്കാട്

59.കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏത്?

കോട്ടയം

60.കേരളത്തിലെ ആദ്യ പേപ്പർമിൽ എവിടെയാണ് സ്ഥാപിച്ചത്?

പുനലൂർ

61.തിരമാലയിൽ നിന്നും വൈദ്യുതി ഉണ്ടാകുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതി സ്ഥാപിതമായത് ഏത് തുറമുഖത്താണ് ?

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തുറമുഖം

62.കേരളത്തിലെ ആദ്യ കയർ ഗ്രാമം ?

വയലാർ ആലപ്പുഴ ജില്ലയിൽ

63.കേരളത്തിലെ ആദ്യ വനിത മന്ത്രി ആര് ?

കെ ആർ ഗൗരിയമ്മ

64.ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?

പമ്പ

65.മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

ഭാരതപ്പുഴ

66.മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യ നോവൽ ഏത് ?

ഇന്ദുലേഖ [ഓ ചന്തുമേനോൻ]

67.രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം?

പയ്യന്നൂർ

68.കേരളത്തിലെ ആദ്യ തപാൽ ഓഫീസ് എവിടെയാണ് സ്ഥാപിതമായത് ?

ആലപ്പുഴ

69.കെഎസ്ആർടിസിയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു .

തിരുവനന്തപുരം

70.കേരളത്തിലെ ഏറ്റവും വലിയ ചുരം ഏത് ?

പാലക്കാട് ചുരം

71.കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?

ആനമുടി

72.ആനമുടി സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

മൂന്നാർ ഇടുക്കി ജില്ലയിൽ

73.അഗസ്ത്യകൂടം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

തിരുവനന്തപുരം

74.അയിത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ?

വൈക്കം സത്യാഗ്രഹം

75.കേരള ഹൈക്കോടതിയുടെ ആസ്ഥാനം എവിടെ?

എറണാകുളം

76.വാസ്കോഡഗാമ കോഴിക്കോട് കാപ്പാട് സ്ഥലത്ത് കപ്പലിറങ്ങിയത് ഏതു വർഷം?

1498

77.കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം ഏത് ?

പൂക്കോട് തടാകം വയനാട്

78.ഏത് നദിയുടെ തീരത്താണ് തിരുനാവായ?

ഭാരതപ്പുഴ

79.കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമറിയപ്പെടുന്നത് ഏത് പേരിൽ?

കുട്ടനാട്

80.കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത് ?

പെരിയാർ

81.കൊച്ചി അന്തർദേശീയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ ?

നെടുമ്പാശ്ശേരി

 എറണാകുളം

82.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെ ?

പീച്ചി തൃശ്ശൂർ ജില്ലയിൽ

83.വരയാടുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയ ഉദ്യാനം ഏത് ?

ഇരവികുളം ഇടുക്കി ജില്ലയിൽ

84.തൃശ്ശൂർ പൂരം ആരംഭിച്ചത് ആരുടെ കാലത്താണ് ആരാണ്

 ആരംഭിച്ചത് ?

ശക്തൻ തമ്പുരാൻ

85.കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം എത്ര ?

അഞ്ച് ദേശീയ ഉദ്യാനങ്ങൾ

86.കേരള കലാമണ്ഡലം സ്ഥാപിച്ചതാര് ?

1930 ൽ വള്ളത്തോൾ നാരായണമേനോൻ

87.കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?

തൃശ്ശൂർ ജില്ലയിലെ വെള്ളായനിക്കര

88.കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ?

കേരളം

89.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് എവിടെയാണ് ?

ഗുരുവായൂർ

90.ലോകത്തിലെ ഏറ്റവും പുരാതനമായ തേക്ക് തോട്ടം എവിടെ സ്ഥിതി ചെയ്യുന്നു ?

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഉള്ള കനോലി പ്ലോട്ട്